08:56am 09 June 2026
NEWS
ടിപ്പർ, ടോറസ് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം ബി എം എസ്
07/06/2026  08:58 PM IST
nila
ടിപ്പർ, ടോറസ് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം ബി എം എസ്


ചെങ്ങന്നൂർ : ആലപ്പുഴ ജില്ലാ ടിപ്പർ &ടോറസ് മസ്ദൂർ സംഘ് (ബി എം എസ് )ജില്ലാ സമ്മേളനം ബി എം എസ് ജില്ലാ ജോ സെക്രട്ടറി ബി ദിലീപ് പണിക്കർ ഉദ്ഘാടനം ചെയ്തു.. ഓവർ ലോഡിന്റെയും സമയക്രമത്തിന്റെയും പേര് പറഞ്ഞു അധികാരികൾ ടിപ്പർ ടോറസ് തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
 സ്കൂൾ സമയത്തിൽ ക്രമീകരണം ഓരോ ജില്ലയിലും, താലൂക്കിലും വ്യത്യസ്തമാണ്... അതിന്റെ പേരിലും തൊഴിലാളികളെ ദ്രോഹിക്കുകയാണ്... ഈ നടപടി ക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാൻ നിർബന്ധിതരാകും എന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ സെക്രട്ടറി ജി ഗോപകുമാർ, യൂണിയൻ ജനറൽ സെക്രട്ടറി സി ഗോപകുമാർ, സന്തോഷ് കുമാർ, ആർ. രാജേഷ് ലിജു തുടങ്ങിയവർ സംസാരിച്ചു... ബി ദിലീപ് പണിക്കർ(പ്രസിഡന്റ് ), സന്തോഷ്‌ കുമാർ, മധു കരിപ്പാലിൽ, റജി(വൈ പ്രസിഡന്റ് )സി ഗോപകുമാർ(ജനറൽ സെക്രട്ടറി),ആർ പ്രവീൺ, ഉണ്ണി, വിനോദ് ഹരിപ്പാട് , സലേഷ്,(സെക്രട്ടറി)
ലിജു കാർത്തികപ്പള്ളി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img